നെടുമ്പാശ്ശേരി: ആദ്യകാല മാധ്യമപ്രവർത്തകയും ‘പൗരൻ’ സ്ഥാപക പത്രാധിപർ പരേതനായ കെ.ജി. കൃഷ്ണൻ കുട്ടിയുടെ ഭാര്യയുമായ കെ.ജി. രാജമ്മ (85) നിര്യാതയായി. പൗരൻ പബ്ലിക്കേഷൻസ് മുൻ ഡയറക്ടറും പത്രാധിപസമിതി അംഗവുമായിരുന്നു. മികച്ച തിരുവാതിരകളി പ്രവർത്തകക്ക് കേരള നാടൻകല അക്കാദമിയുടെ ആദരം ലഭിച്ചിട്ടുണ്ട്. മക്കൾ: പരേതനായ ഡോ.കെ.കെ. വിജയൻ, കെ.കെ. ബാബു (ബാങ്ക് ഓഫ് ഇന്ത്യ ട്രെയിനിങ് കോളജ്, ചെന്നൈ), കെ.കെ. ഉഷാകുമാരി (ഹെഡ്മിസ്ട്രസ്, ഗവ.സ്കൂൾ, കീഴ്മാട്), ബേബി കരുവേലിൽ (റിപ്പോർട്ടർ, ‘മാധ്യമം’, നെടുമ്പാശ്ശേരി), പരേതനായ കെ.കെ. സുബാഷ് ചന്ദ്രബോസ്. മരുമക്കൾ: അംബിക, എസ്. ശ്രീദേവി (പത്രാധിപ, പൗരൻ പബ്ലിക്കേഷൻസ്), വിജയകുമാർ (എൻ.എ.ഡി, ആലുവ), ടി.കെ. ഗിരിജ (എം.ഡി, പൗരൻ പബ്ലിക്കേഷൻസ്).