മാവേലിക്കര: തഴക്കരക്ക് സമീപം ട്രെയിൻ തട്ടി യുവാവ് മരിച്ചു. ശാസ്താംകോട്ട കരിന്നോട്ടുവാ മുളത്തിലഴികത്ത് സുരേന്ദ്രൻപിള്ളയുടെ മകൻ എസ്. സുധീഷാണ് (32) മരിച്ചത്. ചൊവ്വാഴ്ച രാത്രി 10ഓടെയാണ് അപകടം. കെട്ടിടനിർമാണ തൊഴിലാളിയായ സുധീഷും സുഹൃത്തുക്കളും ജോലിയുമായി ബന്ധപ്പെട്ട് വാടകക്ക് താമസിക്കുന്ന വീടിന് പിന്നിലെ റെയിൽവേ ട്രാക്കിനരികിൽ മൊബൈൽ ഫോണിൽ സംസാരിച്ചുനിൽക്കുമ്പോൾ കടന്നുവന്ന ട്രെയിൻ തട്ടുകയായിരുന്നു. ഭാര്യ: മഞ്ജുഷ. മകൻ: ദേവൻ.