കോതമംഗലം: പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറും മുസ്ലിം ലീഗ് നേതാവുമായ കാഞ്ഞിരക്കാട്ട് കെ.പി. സൈനുദ്ദീൻ (69) നിര്യാതനായി. മുസ്ലിം ലീഗ് കോതമംഗലം നിയോജകമണ്ഡലം സെക്രട്ടറി, പല്ലാരിമംഗലം പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി, കർഷകസംഘം പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 1988 മുതൽ 2000 വരെ ഗ്രാമപഞ്ചായത്ത് അംഗം ആയിരുന്നു. ’95 മുതൽ 2000 വരെ വൈസ് പ്രസിഡൻറ് സ്ഥാനവും വഹിച്ചു. ഭാര്യ: സുലൈഖ. മക്കൾ: സഹീർ, സുബൈർ, ഷിയാസ്, സജി. മരുമക്കൾ: സിമി, സുറുമി, അജ്ന, ഫിറോസ്.