രാമപുരം: രാമപുരം കുന്നപ്പിള്ളി കോലക്കുന്നേല്‍ ലൂക്കാച്ചെൻറ മകനും പെയിൻറിങ് തൊഴിലാളിയുമായ ജസ്റ്റിന് (26) കെട്ടിടത്തില്‍നിന്ന് വീണു മരിച്ചു. അമനകരയിലെ സ്കൂളിെൻറ ഒന്നാംനിലയില്‍ പെയിൻറിങ് ചെയ്യവെയാണ് വീണത്. വ്യാഴാഴ്ച 12.30നാണ് അപകടം. മറ്റ് െതാഴിലാളികളും സ്കൂള്‍ ജീവനക്കാരും ചേര്‍ന്ന് പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: മോളി. സഹോദരങ്ങള്‍: ജസ്നിറ്റ്, ജോയല്‍. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് രാമപുരം സെൻറ് അഗസ്റ്റിന്‍സ് ഫൊറോന പള്ളി സെമിത്തേരിയിൽ.