കറുകച്ചാല്‍: വീട്ടമ്മയെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചമ്പക്കര പാലുവേലില്‍ ഗോപിനാഥനാചാരിയുടെ ഭാര്യ രമണിയാണ് (67) മരിച്ചത്. വ്യാഴാഴ്ച രാവിലെ ഭര്‍ത്താവ് മുറിയിലെത്തി നോക്കിയപ്പോഴാണ് നിലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. രമണിക്ക് വാര്‍ധക്യസഹജമായ രോഗങ്ങളുണ്ടായിരുന്നെന്നും സംഭവത്തില്‍ ദുരൂഹതയില്ലെന്നും കറുകച്ചാല്‍ പൊലീസ് പറഞ്ഞു. മൃതദേഹം കോട്ടയം ജനറൽ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വെള്ളിയാഴ്ച പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.