ആലുവ: മണപ്പുറം നടപ്പാലത്തിൽനിന്ന് പുഴയിൽ ചാടിയ എടയാർ വലിയങ്ങാടി ഷൗക്കത്തിെൻറ മകൻ മുഹമ്മദ് ഇർഫാെൻറ (23) മൃതദേഹം കണ്ടെത്തി. ബുധനാഴ്ച രാത്രി 11 ഓടെയാണ് സംഭവം. അഗ്നിരക്ഷാസേന അംഗങ്ങളായ വി.എസ്. സുകുമാരൻ, എം.സജാദ് എന്നിവരും സിവിൽ ഡിഫൻസ് അംഗങ്ങളായ നിയാസ്, റഫീഖ് എന്നിവരും ചേർന്ന് അരമണിക്കൂർ തിരച്ചിലിനൊടുവിൽ പുഴയിൽനിന്ന് മൃതദേഹം കണ്ടെത്തി. ആലുവ ജില്ല ആശുപത്രിയിലെ പോസ്റ്റ് മോർട്ടത്തിനുശേഷം മൃതദേഹം ഖബറടക്കി. മാതാവ്: സാജിദ. സഹോദരൻ: ഫർഹാൻ.