ആറാട്ടുപുഴ: വീട്ടിൽ തനിച്ച് താമസിച്ചിരുന്നയാളെ മരിച്ചനിലയിൽ കണ്ടെത്തി. കണ്ടല്ലൂർ പുതിയവിള പോച്ചയിൽ (മണി ഭവനം)രാജേന്ദ്രനെയാണ് (65) വ്യാഴാഴ്ച രാവിലെ പത്തരയോടെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടത്. തൃശൂരിൽ ജോലി ചെയ്യുന്ന ഭാര്യ മണി രാവിലെ വിളിച്ചപ്പോൾ ഫോൺ എടുത്തില്ല. തുടർന്ന് വിവരം പഞ്ചായത്ത് പ്രസിഡൻറ് തയ്യിൽ പ്രസന്നകുമാരിയെയും മറ്റും അറിയിച്ചു. ഇവർ പൊലീസുമായെത്തി കതക് തള്ളിത്തുറന്നപ്പോഴാണ് മരിച്ച നിലയിൽ കാണുന്നത്. ഇദ്ദേഹം അസുഖബാധിതനായിരുന്നെന്ന് പൊലീസ് പറഞ്ഞു.