തൃപ്പൂണിത്തുറ: ഇരുമ്പനം പുതിയ റോഡ് വിളക്ക് ജങ്ഷനിൽ ടാങ്കര്‍ ലോറി ഇടിച്ച് സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. ഇരുമ്പനം പോസ്റ്റ് ഓഫിസിനടുത്ത് മനയില്‍ വീട്ടില്‍ ശിവാനന്ദൻ- രാധാമണി ദമ്പതികളുടെ മകന് അജീഷാണ് (48) മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ച അഞ്ചിനാണ് സംഭവം. ജങ്ഷനിൽ ലോറി തിരിയുന്നതിനിടെ സ്കൂട്ടറിൽ ഇടിച്ചു. താഴെ വീണ അജീഷിെൻറ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ഗീത. മക്കള്‍: കൃഷ്ണപ്രിയ, മിഥുന്, ഗൗരി.