പെരുമ്പാവൂർ: മുടിക്കൽ പുത്തൻമാളിയേക്കൽ ഇസ്മാഈൽ തങ്ങൾ (71) നിര്യാതനായി. സമസ്ത കേരള ജംഇയ്യതുൽ ഉലമ ജില്ല മുശാവറ അംഗം, കോതമംഗലം മേഖല പ്രസിഡൻറ്, കേരള മുസ്ലിം ജമാഅത്ത് പെരുമ്പാവൂർ സോൺ പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. പരേതനായ വല്ലം ആറ്റക്കോയ തങ്ങളുടെയും മുല്ലബീവിയുടെയും മകനാണ്. ഭാര്യ: തോട്ടുമുഖം കുന്നത്ത് പുത്തൻമാളിയേക്കൽ കുടുംബാംഗം ബീവിക്കുഞ്ഞ്. മക്കൾ: സൈനുൽ ആബിദീൻ തങ്ങൾ, ഹുസൈൻ തങ്ങൾ സഖാഫി. മരുമക്കൾ: നസീമ ചേലക്കര, ബീമ ബീവി കൊച്ചി. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് സൗത്ത് വല്ലം ജമാഅത്ത് ഖബർസ്ഥാനിൽ.