കോട്ടയം: മുസ്ലിം ലീഗ് ജില്ല മുന്‍ സീനിയര്‍ വൈസ് പ്രസിഡൻറും കോഹിനൂര്‍ റോളര്‍ േഫ്ലാര്‍ മില്‍സ് ഉടമയുമായിരുന്ന കോട്ടയം ക്രസൻറിൽ ടി. അലി (82) തലശ്ശേരിയില്‍ നിര്യാതനായി. കോട്ടയം തിരുനക്കര പുത്തന്‍പള്ളി പ്രസിഡൻറ്, ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡൻറ്, മുസ്ലിം ഐക്യവേദി ചെയര്മാന് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: ടി.കെ. മൈമൂനത്ത് മുഴപ്പിലങ്ങാട്. മക്കള്‍: ഉമര്‍ ഫാറൂഖ്, സെലീന, സെബീന, റഹിയാനത്ത്. മരുമക്കള്‍: ഹാഷിം തയ്യില്‍, ലിയാഖത്ത് അലി (ബാവ കണ്‍സ്ട്രക്ഷന്‍സ്, എറണാകുളം), കെ.പി. നൗഷാദ്, അന്‍സി തൊടുപുഴ.