വൈക്കം: കേരളത്തിലും തമിഴ്നാട്ടിലും നിരവധി കർഷകരുടെ സുഹൃത്തും വഴി കാട്ടിയുമായിരുന്ന വല്ലകം പെരിങ്ങാട്ടുപ്ലാവിൽ പി.ജെ. ജയിംസ് (74) നിര്യാതനായി. ജില്ലയിലെ മികച്ച ജാതികർഷകനുള്ള അവാർഡ് ജേതാവും 2021 വൈഗ കർഷക അവാർഡ് ജേതാവുമാണ്. ഭാര്യ: തൈക്കാട്ടുശ്ശേരി പറമ്പത്തറ കുടുംബാംഗം ടെസി. മക്കൾ: ജോസഫ്, ജോർജ്. മരുമക്കൾ: അനു മോനിപ്പള്ളി, ദിവ്യ കണ്ടനാട്. സംസ്കാരം തിങ്കളാഴ്ച വല്ലകം സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.