കായംകുളം: വിവാഹ വാർഷികാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിനിടെ സുഹൃത്തിെൻറ കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ടു. പുതുപ്പള്ളിമഠത്തിൽ വീട്ടിൽ ബാലൻപിള്ളയുടെ മകൻ ഹരികൃഷ്ണനാണ് (39) മരിച്ചത്. പുതുപ്പള്ളി സ്നേഹജാലം കോളനിയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.
പുതപ്പള്ളി തെക്ക് സ്നേഹജാലം കോളനിയിൽ ജോമോനെ (24) സംഭവസ്ഥലത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.
ജോമോെൻറ ഒന്നാം വിവാഹവാർഷിക ചടങ്ങിനിടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. മദ്യപാനത്തിനിടെ ജോമോൻ ഭാര്യമാതാവ് സ്മിതയെ മർദിച്ചത് ഹരികൃഷ്ണൻ ചോദ്യംചെയ്തു.
വാക്തർക്കത്തിനിടെ ജോമോൻ കത്തിയെടുത്ത് ഹരികൃഷ്ണെൻറ നെഞ്ചിൽ കുത്തുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് ഹരികൃഷ്ണനെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരുടെയും പേരിൽ നിരവധി ക്രിമിനൽ കേസുണ്ട്. ഹരികൃഷ്ണൻ അവിവാഹിതനാണ്. മാതാവ്: ചന്ദ്രിക.