കാഞ്ഞിരപ്പള്ളി: കെട്ടിട നിർമാണ തൊഴിലാളിയെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. തമിഴ്നാട് സ്വദേശിയായ ആൻറണിയാണ് (61) മരിച്ചത്.
മൃതദേഹത്തിന് ആറു ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. കാഞ്ഞിരപ്പള്ളി ബിർള കോളനിയിലെ വാടകവീട്ടിൽ ഒറ്റക്ക് താമസിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുത്തു.