ചേർത്തല: തണ്ണീർമുക്കം കട്ടച്ചിറ വാഴപ്പള്ളി പ്രസന്നെൻറ മകൻ വി.പി. പ്രവീണിെൻറ (30) മൃതദേഹം തണ്ണീർമുക്കം ബണ്ട് വൈക്കം ഭാഗത്ത് വെച്ചൂർ അംബികമാർക്കറ്റിന് സമീപകായലിൽനിന്ന് കണ്ടെത്തി. ചേർത്തലയിലെ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു.
ശനിയാഴ്ച രാവിലെ വീട്ടിൽനിന്ന് നടക്കാനിറങ്ങിയ പ്രവീണിെന കാണാതായതിനെത്തുടർന്ന് ബന്ധുക്കൾ ചേർത്തല പൊലീസിൽ പരാതി നൽകിയിരുന്നു. ഞായറാഴ്ച രാവിലെ 8.30ഓടെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്ന് വൈക്കം പൊലീസ് പറഞ്ഞു.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.