അമ്പലപ്പുഴ: റോഡ് മുറിച്ച് കടക്കുന്നതിനിടെ കാർതട്ടി യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭാര്യക്ക് പരിക്കേറ്റു. പുന്നപ്ര അറവുകാട് ഹരിജൻ കോളനി ചന്ദ്രെൻറ മകൻ ശ്യാം മോഹനാണ് (43) മരിച്ചത്.
ഭാര്യ മിനിയെ (35) പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 11ഓടെ ദേശീയപാത അറവുകാടിന് സമീപമായിരുന്നു അപകടം. മകൾ: അനാമിക.