കളമശ്ശേരി: പ്ലാൻറിൽ ഇലക്ട്രിക്കൽ ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റ കരാർ തൊഴിലാളി ചികിത്സയിലിരിക്കെ മരിച്ചു. ബംഗാൾ മുർഷിതാബാദ് സ്വദേശി മുജമ്മൽ ഹക്കിെൻറ മകൻ സഫീഗുൽ ഇസ്ലാമാണ് (31) മരിച്ചത്.
എച്ച്.എം.ടി കമ്പനിയിൽ ഞായറാഴ്ച രാവിലെ പത്തരയോടെയാണ് തൊഴിലാളിക്ക് ഷോക്കേറ്റത്. ഉടനെ കളമശ്ശേരി മെഡിക്കൽ കോളജിലെത്തിച്ചു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ച 5.10നാണ് മരിച്ചത്. മൃതദേഹം പോസ്്റ്റ്മോർട്ടത്തിനുശേഷം നാട്ടിലെത്തിക്കും.