കളമശ്ശേരി: സുഹൃത്തിെൻറ പിതാവിനെ ചികിത്സക്കെത്തിച്ച യുവാവ് ആശുപത്രിയിൽ കുഴഞ്ഞുവീണ് മരിച്ചു. ഏലൂർ ഡിപ്പോയിൽ മണലിപ്പറമ്പിൽ ലോനച്ചെൻറ മകൻ ആൻറണി സാൽബിനാണ് (34) മരിച്ചത്. മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയിൽ രോഗിയെ ചികിത്സക്കെത്തിച്ചതിന് പിന്നാലെയാണ് യുവാവ് മരിച്ചത്. രാവിലെ ഏഴരയോടെയായിരുന്നു മരണം. മാതാവ്: ബിന്നി. സഹോദരി: സൗമ്യ.