വെങ്ങോല: അറക്കപ്പടി പട്ട്ളാട്ട് മോട്ടി വർഗീസ് (72) നിര്യാതനായി. വെങ്ങോല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്, കർഷക കോൺഗ്രസ് പെരുമ്പാവൂർ മണ്ഡലം പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: അരുണ (മുക്കണഞ്ചേരി). മക്കൾ : സൂസൻ (ഇംഗ്ലണ്ട്), ഗ്രിഗർ (ഐഡൻറ് ഡെൻറൽ ലാബ്), സംഗീത (അബൂദബി). മരുമക്കൾ: അജി ചേട്ടാകുളത്തിങ്കര (ഇംഗ്ലണ്ട്), ലിൻസി കൊല്ലിയേലിൽ (എം.ഒ.എസ്.സി മെഡിക്കൽ കോളജ്, കോലഞ്ചേരി), പോത്താനിക്കാട് കാട്ടുചിറ അരുൺ (അബൂദബി). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് വെങ്ങോല മാർ ബഹനാം സഹദ വലിയപള്ളി സെമിത്തേരിയിൽ.