മൂവാറ്റുപുഴ: നിർമാണം നടന്നുകൊണ്ടിരുന്ന കെട്ടിടത്തിെൻറ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് അന്തർസംസ്ഥാന തൊഴിലാളി മരിച്ചു.
ഒരാൾക്ക് പരിക്കേറ്റു. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി താഷിഖുൽ ഷെയ്ഖാണ് (30) മരിച്ചത്. ഗുരുതര പരിക്കേറ്റ മുർഷിദാബാദ് സ്വദേശി ഷാഫിയെ (33) കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് നാലോടെ വാളകം സി.ടി.സി കവലയിൽ നിർമാണം നടക്കുന്ന വീട്ടിലാണ് അപകടമുണ്ടായത്. പുതുതായി നിർമിക്കുന്ന വീടിെൻറ രണ്ടാംനിലയിൽ കോൺക്രീറ്റ് സ്ലാബ് സ്ഥാപിക്കുന്നതിനിടെ ഇത് തകർന്ന് ഇരുവരും താഴേക്ക് പതിക്കുകയായിരുന്നു. സ്ലാബ് ഇവരുടെ ദേഹത്താണ് പതിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാസംഘം ഇരുവരെയും പുറത്തെടുത്ത് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും താഷിഖുൽ ഷെയ്ഖിനെ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ.