മൂവാറ്റുപുഴ: കുവൈത്തിൽ മലയാളി യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. വാഴക്കുളം കാവന താണിക്കുന്നേൽ ജോൺസെൻറ ഭാര്യ ഷൈനിയെയാണ് (49) കഴിഞ്ഞ മൂന്നിന് താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. കുവൈത്തിലെ ആശുപത്രിയിൽ ജോലി ചെയ്തുവരുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക സൂചന. ദിവസങ്ങളായി വിവരങ്ങൾ ഒന്നുമില്ലാതിരുന്നതിനെ തുടർന്ന് കുടുംബാംഗങ്ങൾ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നതായി അറിഞ്ഞത്.
ഗ്രാമപഞ്ചായത്ത് അംഗം പ്രീമ സിമിക്സ് അറിയിച്ചതുപ്രകാരം ഡീൻ കുര്യാക്കോസ് എം.പി എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള സംവിധാനം ഒരുക്കി. മക്കൾ: നിമിഷ, നിഖിത, നിവ്യ, എഡ്വിൻ.