മൂവാറ്റുപുഴ: സി.എം.സി പാവനാത്മ പ്രൊവിൻസിലെ ആരക്കുഴ മഠാംഗം സിസ്റ്റർ ലൂസീന (അന്നക്കുട്ടി വർക്കി -95) നിര്യാതയായി. ആരക്കുഴ കിഴക്കേൽ വർക്കി - റോസമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: സിസ്റ്റർ സ്റ്റെല്ല എസ്.എം.എസ് മൂലമറ്റം, റോസമ്മ മാത്യു താണിപ്പറമ്പേൽ, വർക്കി ജോർജ്, പരേതനായ ഡോ.മാത്യു ജോർജ്. കോതമംഗലം, മാലിപ്പാറ, വാഴക്കുളം, മങ്കുവ, മുരിക്കാശ്ശേരി, അരിക്കുഴ, ആരക്കുഴ എന്നീ മഠങ്ങളിൽ അംഗമായിരുന്നു. കല്ലാനിക്കൽ, പാറത്തോട് എന്നീ മഠങ്ങളിൽ സുപ്പീരിയറായും കോതമംഗലം സെൻറ് ജോസഫ് അസൈലത്തിൽ ഡയറക്ടറായും പ്രവർത്തിച്ചു. കോതമംഗലം, മാലിപ്പാറ, വാഴക്കുളം, കല്ലാനിക്കൽ, പാറത്തോട് എന്നീ സ്കൂളുകളിൽ അധ്യാപികയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ആരക്കുഴമഠം സെമിത്തേരിയിൽ.