തിരൂർക്കാട്: എ.എം. ഹൈസ്കൂൾ റിട്ട. ജീവനക്കാരനും മത-സാമൂഹിക രംഗങ്ങളിൽ സജീവവുമായിരുന്ന ചാലിലകത്ത് അബ്ദുല്ല (സി.എച്ച്. അബ്ദുല്ല-80) നിര്യാതനായി. 22 വർഷം ജിദ്ദയിൽ ജോലി ചെയ്തിരുന്ന അദ്ദേഹം എടവണ്ണ ജാമിയ നദ്വിയ്യയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നുസ്രത്തുൽ ഇസ്ലാം അസോസിയേഷൻ മുൻകാല വർക്കിങ് കമ്മിറ്റി അംഗമായിരുന്നു. തിരൂർക്കാട് യതീംഖാനയുടെ വളർച്ചയിൽ പങ്കു വഹിച്ചു. ഭാര്യ: കോരത്ത് ഖദീജ (ഉണ്ണിയാൽ എടത്തനാട്ടുകര). മക്കൾ: അഷ്റഫ്, ഡോ. ഹഫീസ് റഹ്മാൻ (താലൂക്ക് ഗവ. ഹോസ്പിറ്റലിൽ തിരൂരങ്ങാടി), സൈഫുല്ല (റിയാദ്), ബുഷ്റ (പറേരങ്ങാടി), ഷബീബ (അരിപ്ര), നദീറ (പറേരങ്ങാടി). മരുമക്കൾ: നെടുവള്ളി ബൽക്കീസ്, ഡോ. ഫൗസിയ (നെടുവ കമ്യൂണിറ്റി ഹെൽത്ത് സെന്റർ), വലിയപിടികേക്കൽ നസീറ (കൊഴിഞ്ഞിൽ), അബ്ദുൽ മജീദ് (റിട്ട. അധ്യാപകൻ), മാമ്പ്ര അഹ്മദ് കുട്ടി (അരിപ്ര), സലാഹുദ്ദീൻ മുരിങ്ങേക്കൽ (പറേരങ്ങാടി).