തിരൂരങ്ങാടി: അന്തർ സംസ്ഥാന തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അസം സ്വദേശി റജീബ് നർചാരിയാണ് (40) മരിച്ചത്. വെന്നിയൂർ മദ്റസക്ക് സമീപത്തെ വീടിന് പിറകിലാണ് മൃതദേഹം കണ്ടെത്തിയത്. മാനസികപ്രശ്ങ്ങൾ പ്രകടിപ്പിച്ചിരുന്ന ആളായിരുന്നെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഞായറാഴ്ച അസമിൽനിന്ന് എത്തിയതായിരുന്നു. തിരൂരങ്ങാടി പൊലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനായി തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.