പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്ത് യുവാവ് ട്രെയിൻ തട്ടി മരിച്ചു. അങ്ങാടിപ്പുറം ചെങ്ങര ഹെറിറ്റേജിലെ താൽക്കാലിക ജീവനക്കാരൻ ഗൂഡല്ലൂർ ദേവാല അട്ടി സ്വദേശി കല്ലിടുമ്പിൽ സുധീഷ് (26) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്തരയോടെ രാജ്യറാണി എക്സ്പ്രസ് ട്രെയിനാണ് തട്ടിയത്. പിതാവ്: സുരേഷ്. മാതാവ്: നളിനി. സഹോദരങ്ങൾ: സുജിത്ത്, സുചിത്ര. പെരിന്തൽമണ്ണ പൊലീസ് നടപടികൾക്ക് ശേഷം തിങ്കളാഴ്ച ഉച്ചയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.