കോട്ടക്കൽ: വിനോദയാത്ര കഴിഞ്ഞു തിരിച്ചുവരുന്നതിനിടെ തൃശൂർ കുന്നംകുളത്തുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികനായ എടരിക്കോട് സ്വദേശി മരിച്ചു. സുഹൃത്തിന് പരിക്കേറ്റു. എടരിക്കോട് ടൗണിലെ മുളവങ്ങാടൻ മുസ്തഫയുടെയും ഫൗസിയയുടെയും മകൻ ഫഹദ് (18) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കൂത്തുമാടൻ യൂസുഫിെൻറ മകൻ ഫായിസിനാണ് (18) പരിക്കേറ്റത്. തിങ്കളാഴ്ച പുലർച്ചെയാണ് അപകടം. മൂന്നാർ യാത്ര കഴിഞ്ഞ് വരുന്നതിനിടെ ഇവർ സഞ്ചരിച്ച സ്കൂട്ടർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. സഹോദരങ്ങൾ: മാഷിദ, ഫാദിൽ.