ചേരാനല്ലൂർ: ചേരാനല്ലൂർ ഇഞ്ചാരക്കുന്നിൽ ഇ.ഒ. തങ്കപ്പൻ (79) നിര്യാതനായി. സി.എ.ജി ഉദ്യോഗസ്ഥൻ, െകാച്ചി നേവൽബേസ് ഓഡിറ്റർ, കോഴിക്കേട് കോ ഓപറേറ്റീവ് കോളജ് പ്രിൻസിപ്പൽ, സഹകരണ വകുപ്പ് ജോയിൻറ് രജിസ്ട്രാർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. സഹകരണ നിയമവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. പരിശീലന ക്ലാസുകൾ നടത്തിയിരുന്നു. ഭാര്യ: എ.എസ് കുമാരി (റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ, കുസാറ്റ്). മക്കൾ: ഇ.ടി. രേണു (ഇടക്കൊച്ചി സഹകരണ ബാങ്ക്), ഇ.ടി. മഞ്ജുഷ (കാനഡ). മരുമക്കൾ: എം.എ. സന്തോഷ്കുമാർ (കൊച്ചി റിഫൈനറീസ്), ബി. അരുൺകുമാർ (കാനഡ).