ആലുവ: കോവിഡ് ലോക്ഡൗൺ സാമ്പത്തിക പ്രതിസന്ധിയെ ത്തുടർന്ന് വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ഉടമയായ വ്യാപാരി തൂങ്ങി മരിച്ചു. ആലുവ റെയിൽവേ സ്റ്റേഷൻ റോഡിൽ ഹസ്നാസ് വസ്ത്ര വ്യാപാര സ്ഥാപനം നടത്തുന്ന കൊടികുത്തുമല സ്വദേശി മണ്ണാറ എം.എച്ച്. സാജിദാണ് (49) മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11ന് കടയുടെ മൂന്നാംനിലയിലാണ് സംഭവം. മുകളിലെ നിലയിലേക്ക് പോയ സാജിദിനെ കാണാതായപ്പോൾ അന്വേഷിച്ചെത്തിയ ജീവനക്കാരിയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ലോക്ഡൗണിനുശേഷം കച്ചവടം പ്രതിസന്ധിയിലായതോടെ ഇദ്ദേഹം ഏറെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. ഭാര്യ: സീനത്ത്. മകൾ: ഹസ്നത്ത്.