മുണ്ടക്കയം: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന സി.പി.എം മുണ്ടക്കയം ലോക്കൽ സെക്രട്ടറി കുപ്പക്കയം മുത്തേടത്ത് എം.വി. രാജേന്ദ്ര പ്രസാദ് (53) മരിച്ചു.
പരേതരായ വാസു-ലക്ഷ്മി ദമ്പതികളുടെ മകനാണ്. കൊട്ടാരക്കര-ദിണ്ഡിഗൽ ദേശീയപാതയിൽ മുപ്പത്തിനാലാം മൈലിനു സമീപം കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. രാജേന്ദ്രപ്രസാദ് സഞ്ചരിച്ച ബൈക്കിനുപിന്നിൽ കാറിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകീട്ടാണ് മരിച്ചത്. 16 വർഷമായി ഏലപ്പാറ ഏരിയ കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന കൈരളി ബാൻഡ് സെറ്റിെൻറ അമരക്കാരനായിരുന്നു. അവിവാഹിതനാണ്.