ചിങ്ങവനം: മണിപ്പുഴയിൽ പഴക്കട വ്യാപാരിയായ മലപ്പുറം ഊരകം വേങ്ങര വേളോട്ട് പടിക്കൽ സുധീഷിനെ (33) കടക്ക് പിന്നിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടോടെയാണ് മണിപ്പുഴ ഈരയിൽക്കടവ് ബൈപാസ് റോഡിലെ കലുങ്കിന് സമീപത്തെ തോട്ടിൽ മൃതദേഹം കണ്ടത്. സമീപ കടകളിലെ ജീവനക്കാരാണ് വിവരം ചിങ്ങവനം പൊലീസിൽ അറിയിച്ചത്. കോട്ടയത്ത് നിന്നെത്തിയ ഫയർഫോഴ്സും ചിങ്ങവനം പൊലീസും ചേർന്ന് മൃതദേഹം പുറത്തെടുത്തു. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്നും, കാൽ വഴുതി വെള്ളത്തിൽ വീണതാകാമെന്നും പൊലീസ് പറഞ്ഞു. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.