സുൽത്താൻ ബത്തേരി: ഗദ്ദിക കലാകാരനും സാഹിത്യകാരനുമായ നടവയല്‍ കനവ് കെ.ജെ. ബേബിയുടെ ഭാര്യ കൊച്ചുപൂവത്തിങ്കല്‍ ഷേര്‍ളി മേരി ജോസഫ് (62) നിര്യാതയായി. പുൽപള്ളി പഴശ്ശിരാജ കോളജ് മുന്‍ അധ്യാപികയായിരുന്നു. മക്കള്‍: ശാന്തിപ്രിയ, ഗീതി പ്രിയ. മരുമകന്: സുനില്‍കുമാര്‍ ബാലുശേരി. ആദിവാസി കുട്ടികള്‍ക്കായി 1994ല്‍ നടവയലിനടുത്ത് ചീങ്ങോട്ട് കെ.ജെ. ബേബി സ്ഥാപിച്ച കനവ് ബദല്‍ വിദ്യാകേന്ദ്രത്തിെൻറ നെടുംതൂണായിരുന്നു ഷേര്‍ളി. വി.ആർ.എസ് എടുത്ത് കനവ് ബദൽ വിദ്യാഗുരുകുലത്തിലൂടെ പാർശ്വവത്കരിക്കപ്പെട്ടവർക്കായി മുഴുസമയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരുകയായിരുന്നു. വയനാട് പേര്യ ബൊട്ടാണിക്കല്‍ സാങ്ച്വറിയുടെ ട്രസ്റ്റി ബോര്‍ഡ് അംഗമാണ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പേര്യയില്‍.