പരപ്പനങ്ങാടി: മുൻ കെ.പി.സി.സി അംഗവും കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായിരുന്ന അച്ചമ്പാട്ട് കുഞ്ഞാലി (80) നിര്യാതനായി. പരപ്പനങ്ങാടി റൂറൽ കോഓപറേറ്റിവ് ബാങ്ക് പ്രസിഡന്റ്, പരപ്പനങ്ങാടി റിക്രിയേഷൻ ക്ലബ് അംഗം, ഡി.സി.സി മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: കുഞ്ഞിപ്പാത്തു. മക്കൾ: നസീമ, സമീമ, ഷന, ഷഹ്ന. മരുമക്കൾ: നാസർ, അബൂബക്കർ, റഷീക്ക്, റനീഷ്.