മങ്കട: റിട്ട. സഹകരണ വകുപ്പ് സീനിയർ ഓഡിറ്റർ തോട്ടത്തൊടി കുഞ്ഞിക്കോയ (72) നിര്യാതനായി. രാമപുരം ഗ്ലോബൽ എജുക്കേഷൻ മാനേജ്മെൻറ് സ്റ്റഡീസ് കോഓപറ്റിവ് സൊസൈറ്റിയുടെ സ്ഥാപക സെക്രട്ടറി, ജെംസ് കോളജ് അഡ്മിനിസ്ട്രേഷൻ ഓണററി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സുഹ്റ തോടേങ്ങൽ (അരിപ്ര). മക്കൾ: റീബ, റഫീഖ് (അധ്യാപകൻ, ജി.എച്ച്.എസ്.എസ് പൂക്കോട്ടുംപാടം), റിഷാദ്. മരുമക്കൾ: മുഹമ്മദ് റഷീദ് കൊണ്ടേത്ത് ( ഓരാടംപാലം), സൗദമോൾ കളത്തിൽ (പൂപ്പലം). സഹോദരങ്ങൾ: ടി.ടി. മജീദ്, ഉണ്ണീൻ, സൈതാലി, മൊയ്തീൻ കുട്ടി, ജമീല, ലൈല.