ആര്യാട്: ആര്യാട് പഞ്ചായത്ത് 18ാം വാർഡ് കോളാരിപറമ്പിൽ റോണി മാത്യുവിനെ (28) എറണാകുളം വരാപ്പുഴ എടമ്പാടം സെൻറ് ജോസഫ് മൗണ്ട് കാർമൽ പള്ളിക്ക് മുന്നിലെ പുഴയിൽ മുങ്ങിമരിച്ച നിലയിൽ ബുധനാഴ്ച രാവിലെ കണ്ടെത്തി. മൃതദേഹത്തിന് മൂന്നുദിവസം പഴക്കമുണ്ട്. എറണാകുളത്തെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനായ റോണി ആഴ്ചയിലൊരിക്കലാണ് വീട്ടിൽ വന്നിരുന്നത്. കഴിഞ്ഞ ഞായറാഴ്ച കാണാതിരുന്നതിനെത്തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. മാതാവ്: റാണി. സഹോദരൻ: റോഷൻ മാത്യു.