മൂവാറ്റുപുഴ: സി.പി.ഐ എറണാകുളം മുൻ ജില്ല സെക്രട്ടറി മൂവാറ്റുപുഴ ഇടക്കുടിയിൽ ഇ.എ. കുമാരൻ (72) നിര്യാതനായി. എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡൻറ്, കേരള സ്റ്റേറ്റ് ചെത്തുതൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് സ്ഥാനങ്ങളും വഹിച്ചിരുന്നു. ഭാര്യ: പരേതയായ ഐശാമ്മ. മക്കൾ: സനൂജ കുമാർ, സാനിയ കുമാർ. മരുമകൻ: പ്രശാന്ത് രവി. സംസ്കാരം വെള്ളിയാഴ്ച നാലിന് മൂവാറ്റുപുഴ നഗരസഭ ശ്മശാനത്തിൽ.