കോതമംഗലം: കോഴിഫാമിൽനിന്ന് വൈദ്യുതാഘാതമേറ്റ് ഫാം ഉടമ കോട്ടപ്പടി താമരുകുടിയിൽ ടി.ടി. കുഞ്ഞ് (60) മരിച്ചു. ബുധനാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. കോഴിക്കുഞ്ഞുങ്ങൾക്ക് തീറ്റ കൊടുക്കാൻ കൂട്ടിൽ കയറിയ ഇദ്ദേഹത്തെ ശരീരമാസകലം പൊള്ളലേറ്റനിലയിൽ അന്വേഷിച്ചെത്തിയ ജോലിക്കാരനാണ് കണ്ടത്. കോതമംഗലം ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭാര്യ: മേഴ്സി. മക്കൾ: എൽദോസ്, ജിത്തു.