പറവൂർ: അന്തർ സംസ്ഥാന തൊഴിലാളിയെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അസം മുറിഗാവ് സ്വദേശി മുഷ്ദുലാണ് (25) മരിച്ചത്. കൂടെ താമസിക്കുന്നവർ ജോലിക്ക് പോയ സമയത്താണ് സംഭവം. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച പോസ്റ്റ്മോർട്ടം നടത്തും.