കാളികാവ്: ലൈനിൽ അറ്റക്കുറ്റപ്പണിക്കിടെ വൈദ്യുതി തൂൺ കടപുഴകി ദേഹത്ത് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പൂക്കോട്ടുംപാടം സെക്ഷനിലെ ജോലിക്കാരൻ ചോക്കാട് പെടയന്താളിലെ വിജനാടൻ അനിൽകുമാറാണ് (37) മരിച്ചത്. ഒരു മാസം മുമ്പായിരുന്നു അപകടം. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. നാട്ടുകാർ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ച് മുന്നോട്ട് പോവുന്നതിനിടെയാണ് മരണം. മാതാവ്: മാധവി: ഭാര്യ: അനുശ്രീ. മക്കൾ: അനാമിക അനിൽ, അനന്തു അനിൽ. സഹോദരങ്ങൾ: ബിന്ദു, ദിനേശ് (പൊലീസ് ഓഫിസർ പൂക്കോട്ടുംപാടം).