മണ്ണഞ്ചേരി: വീട്ടിൽ തനിച്ച് താമസിച്ചിരുന്ന വയോധിക അടുക്കളയിൽ തീപ്പൊള്ളലേറ്റ് മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് ഒന്നാംവാർഡ് പിണ്ടാളംകുളങ്ങര രമണിയാണ് (60) മരിച്ചത്. വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം. അടുക്കളയിൽ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ വസ്ത്രത്തിലേക്ക് തീ പടർന്നതാണെന്നാണ് കരുതുന്നത്. ഇവർക്ക് കേൾവിക്കും സംസാരത്തിനും ബുദ്ധിമുട്ടുണ്ടായിരുന്നു. നടക്കാനും പ്രയാസമുണ്ടായിരുന്നു. അയൽവാസിയായ സ്ത്രീ വിളിക്കാൻ വീട്ടിലെത്തിയപ്പോഴാണ് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.