മൂവാറ്റുപുഴ: എഫ്.സി.സി ലൂർദ്മാതാ ഭവനാംഗമായ സിസ്റ്റര്‍ ബെന്നറ്റ് (മാമ്മി -88) നിര്യാതയായി. സെൻറ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂള്‍ നെയ്യശ്ശേരി, സെൻറ് ജോസഫ് ഹൈസ്കൂള്‍ കരിമണ്ണൂര്‍ എന്നിവിടങ്ങളില്‍ ദീര്‍ഘകാലം അധ്യാപികയായും മതാധ്യാപികയായും നെയ്യശ്ശേരി, കരിമണ്ണൂര്‍, തൊടുപുഴ ഈസ്റ്റ്, ഇരട്ടയാര്‍, വെള്ളിയാംകുടി, പഴയരിക്കണ്ടം, നിര്‍മലഭവന്‍, കലൂര്‍, പള്ളിക്കാമുറി, ലൂർദ്മാതാ ഭവനങ്ങളില്‍ അസിസ്റ്റൻറ് സുപ്പീരിയര്‍, ജൂനിയര്‍ മിസ്ട്രസ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കുളപ്പുറം ഇടവക പിച്ചാപ്പിള്ളില്‍ പരേതരായ മത്തായി-റോസ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: പരേതരായ സേവ്യര്‍, മത്തായി, ജോസഫ്, തോമസ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ഈസ്റ്റ് വാഴപ്പിള്ളി (നിരപ്പ്) എഫ്.സി മഠംവക സെമിത്തേരിയില്‍.