കോതമംഗലം: ധർമഗിരി പ്രോവിന്‍സ് അംഗം സിസ്റ്റര്‍ ബാര്‍ബര (ലീലാമ്മ ജോര്‍ജ് -84) നിര്യാതയായി. കാഞ്ഞിരപ്പുഴ, കാക്കനാട്, എല്ലക്കല്, കോട്ടഗിരി, വാഴക്കുളം, വടക്കഞ്ചേരി, കോതമംഗലം, ബെസ്ലഹം, അണക്കര, പോത്താനിക്കാട്, ഞായപ്പിള്ളി എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇടുക്കി രൂപതയിലെ കട്ടപ്പന ഇടവക ഞാറ്റുതൊട്ടിയില്‍ പരേതരായ ജോര്‍ജ്-മറിയാമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: വക്കച്ചന്, അപ്പച്ചന്, ജോണി, പരേതരായ മേരി, മാത്തച്ചന്, പെണ്ണമ്മ, ജോസഫ്, ടെസി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് തങ്കളം ധര്‍മഗിരി പ്രോവിന്ഷ്യല് ഹൗസ് കപ്പേള സെമിത്തേരിയിൽ.