ശ്രീമൂലനഗരം: വെള്ളാരപ്പിള്ളി പുത്തൻപുരയിൽ വീട്ടിൽ നസീർ ഖാൻ (70) നിര്യാതനായി. ഭാര്യ: കീഴ്മാട് കരോട്ട പടവിൽ കുടുംബാംഗം ജമീല. മക്കൾ: സജിത, സനു ഹാൻ (ഗൾഫ്). മരുമക്കൾ: ബഷീർ (ബിസിനസ്), ഷബ്ന (അധ്യാപിക അൽ-അമീൻ പബ്ലിക് സ്കൂൾ ശ്രീമൂലനഗരം).
െറസിഡൻറ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ എഡ്രാക്ക് ശ്രീമൂലനഗരം പഞ്ചായത്ത് കമ്മിറ്റി സ്ഥാപക പ്രസിഡൻറ്, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം, കേരള പ്രവാസി സംഘം ജില്ല കമ്മിറ്റി അംഗം, സാംസ്കാരിക സംഘടനയായ നന്മയുടെ ജില്ല കമ്മിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.