മാന്നാർ: ഇരമത്തൂർ 18ാം വാർഡിൽ വല്യേടപറമ്പിൽ വീട്ടിൽ പരേതനായ എം.ജി. കരുണാകരെൻറ ഭാര്യ രേവമ്മ (83) നിര്യാതയായി. മാന്നാർ വലിയകുളങ്ങര കുളഞ്ഞിക്കാരാഴ്മ ആശാരിശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ: രമാ രവീന്ദ്രൻ, എം. കെ. രാജേന്ദ്രൻ (വൈസ് പ്രസിഡൻറ് ശ്രീനാരായണസമിതി ബംഗളൂരു), രതി കാർത്തിക് (ബംഗളൂരു, ) അഡ്വ. കെ. സന്തോഷ്കുമാർ (മുൻപ്രസിഡൻറ്, എസ്.എൻ.ഡി.പി യൂനിയൻ, ചെങ്ങന്നൂർ). മരുമക്കൾ: രവീന്ദ്രൻ (വിമുക്തഭടൻ), സുനിത രാജേന്ദ്രൻ (ബംഗളൂരു), കാർത്തിക് (സൂര്യ ഇലക്ട്രിക്കൽസ് ബംഗളൂരു), അമ്പിളി സന്തോഷ്. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.