ചങ്ങരംകുളം: ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച ബിഹാർ സ്വദേശി മരിച്ചു. ചങ്ങരംകുളത്ത് താമസിച്ചിരുന്ന ബിഹാർ വൈശാലി ജില്ലയിൽ തയ്യാവൂർ ബിന്റോല പ്രയാഗ് മഹ്ട്ടോയാണ് (40) മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെ സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കെട്ടിട നിർമാണ തൊഴിലാളിയാണ്. ചങ്ങരംകുളം പൊലീസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റുമോർട്ടത്തിനുശേഷം പൊന്നാനി പൊതുശ്മശാനത്തിൽ സംസ്കരിക്കും.