ചങ്ങരംകുളം: ചിയാനൂർ കറുകത്തൂർ ചെട്ടിപ്പടി മുർക്കത്ത് ശ്രീനിവാസെൻറ മകൻ അഭിജിത്ത് (13) സൈക്കിൾ വൈദ്യുതി തൂണിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചു. ചാലിശ്ശേരി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ അഭിജിത്ത് സ്കൂളിലേക്ക് യൂനിഫോം വാങ്ങാൻ വീട്ടിൽ നിന്നു പുറപ്പെട്ടതായിരുന്നു.
ചിയ്യാനൂർ പാടത്ത് യൂറോടെക് ഗോഡൗണിന് സമീപത്തെ വളവും ഇറക്കവുമുള്ള ഭാഗത്ത് നിയന്ത്രണം വിട്ട സൈക്കിൾ വൈദ്യുതി തൂണിൽ ഇടിക്കുകയായിരുന്നു. റോഡിൽ തലയടിച്ച് വീണ് പരിക്കേറ്റ അഭിജിത്തിനെ നാട്ടുകാർ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും വിദഗ്ധ ചികിത്സക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയുടെ മാതാവ് രനിത ചങ്ങരംകുളം മദർ ആശുപത്രി ജീവനക്കാരിയാണ്. സഹോദരൻ: അഭിനവ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.