കോട്ടക്കൽ: വീടുപണി ആവശ്യാർഥം മരത്തിൽ കയറിയ യുവാവ് വീണ് മരിച്ചു. കുഴിപ്പുറം പരേതനായ കുണ്ടിൽ ഉണിചുണ്ടെൻറ മകൻ ഗിരീഷ് (44) ആണ് മരിച്ചത്.വെള്ളിയാഴ്ച രാവിലെയാണ് അപകടം. മാതാവ്: കാളി. ഭാര്യ: നിഷ. മകൻ: ആദി. സഹോദരങ്ങൾ: സുബ്രഹ്മണ്യൻ, സുലോചന, ശാരദ, സാവിത്രി, പരേതനായ ചന്ദ്രൻ.