ഊർങ്ങാട്ടിരി: വെറ്റിലപ്പാറ സ്വദേശി മഞ്ഞപാലിയിൽ വീട്ടിൽ ജോസഫിനെ (65) കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി.കഴിഞ്ഞ ബുധനാഴ്ച രാത്രി ഇദ്ദേഹത്തെ കാണാതായിരുന്നു. രാവിലെ മുതൽ നാട്ടുകാരുടെയും ബന്ധുക്കളുടെയും പൊലീസ്, ഫയർഫോഴ്സ്, സിവിൽ ഡിഫൻസ്, സന്നദ്ധ സംഘടനയായ കർമ എന്നിവരുടെയും നേതൃത്വത്തിൽ വെറ്റിലപ്പാറയിലും പരിസര പ്രദേശങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും ഇദ്ദേഹത്തെ കണ്ടെത്താനായിരുന്നില്ല.വെള്ളിയാഴ്ച രാവിലെയും തിരച്ചിൽ പുരോഗമിക്കുന്നതിനിടയിലാണ് പടിഞ്ഞാറെ ചാത്തലൂരിലെ കിഴക്കനൊടി പാടത്തെ ആൾമറയില്ലാത്ത കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.അടയ്ക്ക പറിക്കാൻ എത്തിയ സ്ഥലം ഉടമയാണ് മൃതദേഹം കണ്ടത്. തുടർന്ന് തിരച്ചിൽ സംഘത്തെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
അരീക്കോട് പൊലീസിെൻറ നേതൃത്വത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കിയ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.ഭാര്യ: എൽസി. മക്കൾ: ലെക്സി, ലൻഡ്, ലിൻസി. മരുമക്കൾ: ഗിരീഷ് വെറ്റിലപ്പാറ, ജോൺ കൂടരഞ്ഞി, റീജ വയനാട്. സഹോദരങ്ങൾ: വക്കച്ചൻ, മാണി, ആൻസി, ആലീസ്, മോളി, ജെയിംസ്, ഡൊമനിക്.