മാന്നാർ: കടപ്ര മാന്നാര്‍ മണലേല്‍ മഠത്തില്‍ വീട്ടിൽ എം.ജി. മാത്യു (കുഞ്ഞ് -84) നിര്യാതനായി. മാന്നാര്‍ മര്‍ത്തമറിയം പള്ളി ട്രസ്റ്റി, സെക്രട്ടറി, ഓഡിറ്റര്‍, സണ്‍ഡേ സ്കൂള്‍ ഹെഡ്മാസ്റ്റര്, മണലേല്‍ കുടുംബയോഗം സെക്രട്ടറി, ട്രഷറര്‍, പാടശേഖര സമിതി സെക്രട്ടറി എന്നീ പദവികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ചെങ്ങന്നൂർ പാണ്ടനാട് കോയിപ്പുറത്ത് കളീയ്ക്കല്‍ കുടുംബാംഗം മറിയാമ്മ മാത്യു. മക്കള്‍: ജോര്‍ജ് മാത്യു (ബെന്നി -സൗദി), റേച്ചല്‍ മാത്യു (ബീന -സൗദി), ബിന്ദു മാത്യു (സെൻറ് മേരീസ് എച്ച്.എസ്, മാവേലിക്കര). മരുമക്കള്‍: സെലി ജോര്‍ജ് (സൗദി), ബോബി (സൗദി), ഷാജി (ദുബൈ).