മണ്ണഞ്ചേരി: കോവിഡിനുശേഷം ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരുന്ന ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ അസി. സബ് ഇൻസ്പെക്ടർ മണ്ണഞ്ചേരി പഞ്ചായത്ത് രണ്ടാം വാർഡ് കാവുങ്കൽ ചാക്കനാട്ട് വെളിയിൽ വി. അജയപ്പൻ (55) നിര്യാതനായി. ശബരിമല ഡ്യൂട്ടിക്കിടയാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് സ്വകാര്യ ആശ്യപത്രിയിലും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിൽ തുടരുകയായിരുന്നു. കോവിഡ് നെഗറ്റിവ് ആയെങ്കിലും ന്യുമോണിയയെ തുടർന്നായിരുന്നു അന്ത്യം. കവുങ്കൽ ശ്രീ പൂഞ്ഞിലിക്കാവിൽ കാവുങ്കൽ ദേവീക്ഷേത്രം മുൻ ഭരണ സമിതി അംഗം, ഗ്രാമീണ കാവുങ്കലിെൻറ മുൻനിര കളിക്കാരനും ഭാരവാഹിയും ഒട്ടനവധി വർഷം ഗ്രാമീണയുടെ ക്യാപ്റ്റനും ടീം മാനേജറുമായിരുന്നു. ഔദ്യോഗിക ബഹുമതിയോടെയാണ് മൃതദേഹം സംസ്കരിച്ചത്. എ.ഡി.ജി.പി വിജയ് സാഖറെ, ഡി. ഐ.ജി നീരജ് കുമാർ ഗുപ്ത, ജില്ല പൊലീസ് മേധാവി ജയദേവ്, അഡീഷനൽ ജില്ല പൊലീസ് മേധാവി സുനിൽകുമാർ, ഡിവൈ.എസ്. പി ജയരാജ് എന്നിവർ അേന്ത്യാപചാരമർപ്പിച്ചു. ഭാര്യ: ശ്രീദേവി.