കോതമംഗലം: പിടവൂർ ഈറക്കൽ പരേതനായ സെയ്തിെൻറ മകൻ ഇബ്രാഹീം (62) നിര്യാതനായി. മുസ്ലിം ലീഗ് വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡൻറ്, ലീഗ് ജില്ല കൗൺസിൽ അംഗം, യു.ഡി.എഫ് വാരപ്പെട്ടി പഞ്ചായത്ത് കൺവീനർ, കോഴിപ്പിള്ളി ക്ഷീരോൽപാദക സഹകരണ സംഘം ബോർഡ് അംഗം, പിടവൂർ ബദ്രിയ ജുമാമസ്ജിദ് മുൻ പ്രസിഡൻറ്, കോഴിപ്പിള്ളി സർവിസ് സഹകരണ സംഘം ബോർഡ് അംഗം, എസ്.ടി.യു പഞ്ചായത്ത് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സൽമ (വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ്) തൊടുപുഴ കുന്നം വേലംമാവുടി കുടുംബാംഗം. മക്കൾ: സെയ്ത് മുഹമ്മദ് (കോഴിപ്പിള്ളി സർവിസ് സഹകരണ ബാങ്ക്), ഷെമിത, സബീന. മരുമക്കൾ: മീര സെയ്ത്, ഷെമീർ (മുൻ ഗ്രാമപഞ്ചായത്ത് അംഗം, വണ്ണപ്പുറം), മുഹമ്മദ് ചാമല. മുസ്ലിം ലീഗ് കോതമംഗലം സീനിയർ വൈസ് പ്രസിഡൻറും വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറുമായ ഇ.എസ്. കുഞ്ഞുബാവ സഹോദരനാണ്.