കീഴുപറമ്പ്: കീഴുപറമ്പിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിൽ സജീവമായിരുന്ന കെ.സി. ഹിഫ്സുറഹ്മാൻ (50) നിര്യാതനായി. ദീർഘകാലം പ്രവാസിയായിരുന്നു.ജിദ്ദ കെ.എം.സി.സിയുടെ സജീവ പ്രവർത്തകനും ഏറനാട് മണ്ഡലം കെ.എം.സി.സി പ്രസിഡൻറുമായിരുന്നു. കീഴുപറമ്പ് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗം, കീഴുപറമ്പ് പാലിയേറ്റിവ് കെയർ സെക്രട്ടറി, സി.എച്ച്. മുഹമ്മദ് കോയ കൾച്ചറൽ ക്ലബ് സെക്രട്ടറി, കീഴുപറമ്പ് ലിവാഉൽ ഹുദാ യതീംഖാന ജി.സി.സി കമ്മിറ്റി അംഗം, കീഴുപറമ്പ് ലേബർ കോൺട്രാക്റ്റ് സൊസൈറ്റി സെക്രട്ടറി, ജി.എൽ.പി സ്കൂൾ കീഴുപറമ്പ് പി.ടി.എ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. പിതാവ്: കെ.സി. മൊയ്തീൻ. മാതാവ്: ആമിന. ഭാര്യ: ഷബ്ന (അരിമ്പ്ര). മക്കൾ: മുഹമ്മദ് മിഷാൽ, നിഹാൽ, മെഹസ്. സഹോദരങ്ങൾ: കെ.സി.എ. ശുക്കൂർ (കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്), കെ.സി. വഹീദു റഹ്മാൻ (സെക്രട്ടറി, ദമ്മാം കീഴുപറമ്പ് വെൽഫയർ അസോസിയേഷൻ), മുംതാസ്.